ആര്‍ .വെങ്കിടാ ചലം( ഗോപി ) നിര്യാതനായി


ഗുരുവായൂര്‍ :  ഗുരുവായൂരിലെ  സാമൂഹ്യ  സാംസ്ക്കാരിക  രംഗത്തെ  നിറസാന്നിധ്യ മായിരുന്ന  ഗോപി  എന്നറിയപ്പെടുന്ന  ആര്‍ . വെങ്കിടാ ചലം    നിര്യാതനായി . പടിഞ്ഞാറെ  നടയിലെ  ഗുരുവായൂര്‍   മഠം  രാധാകൃഷ്ണ അയ്യരുടെ (അഡ്വ : രാധാകൃഷ്ണന്‍ )  മകനായ  ഗോപി  ഒരുകാലത്ത്  സി പി എമ്മിന്‍റെ നേത്രുത്വ  നിരയില്‍  നിറഞ്ഞു  നിന്നിരുന്നു . 1980  കളില്‍  നേതൃത്വത്തിന്‍റെ  തെറ്റായ നിലപാടുകളെ     പാര്‍ട്ടിവേദികളില്‍   ചോദ്യം    ചെയ്ത തിനെ   തുടര്‍ന്ന്നു   പാര്‍ട്ടിയില്‍  നിന്നും  പുറത്താകുകയായിരുന്നു .അദ്ദേഹം  പാര്‍ട്ടിയില്‍  തുടര്‍ന്നിരുന്നെങ്കില്‍  സംസ്ഥാന   നേത്രുത്വ  നിരയിലോ  ഭരണ  രംഗത്തോ   എത്തിയേനെ .. കുശാഗ്ര  ബുദ്ധിയും , നിരീക്ഷണ  പാടവവും അത്രക്കായിരുന്നു . മരണം  വരെ  സാധാരണ ക്കാരെ  സഹായിക്കുന്നതില്‍  അദ്ദേഹം  മുന്നിട്ടു നിന്നിരുന്നു . പലരും  ഉപദേശം  തേടി  ഗോപിയുടെ  അടുക്കല്‍  എത്തുമായിരുന്നു . പ്രഗല്‍ഭ നായ വക്കീലിന്‍റെ  മകനായതുകൊണ്ട്  നിയമത്തിലും  നല്ല  അവഗാഹം  ഉണ്ടായിരുന്നു . വൃന്ദ യാണ്  ഭാര്യ . പ്ലസ്‌  ടു  വിദ്യാര്‍ഥി  ശ്രീനിവാസ്  ഏക  മകന്‍ , അമ്മ  സരസ്വതി , ചാവക്കാട്  ബാറിലെ  അഭിഭാഷകന്‍  ആര്‍ .മുരളി ,ഡോ :ആര്‍ .നാരായണന്‍ ( കോയമ്പത്തൂര്‍  ആര്യ ൈവധ്യ ശാല ), ആര്‍ . ശശി , ആര്‍ .ഹരി  ,ഇരുവരും  മസ്കറ്റ് . സംസ്കാരം  ഇന്ന്  4 ന് പടിഞ്ഞാറെ  നട  ബ്രാഹമണ സമൂഹം  ശ്മശാന ത്തില്‍