ഇടതു പക്ഷ മുന്നണി മനപയാസം ഉണ്ണണ്ട : വി എം സുധീരന്‍


ചാവക്കാട് :  തദ്ദേശ സ്വയംഭരണ  തിരഞ്ഞെടുപ്പിലെ  മുന്നേറ്റം  കണ്ട്  ഇടതു പക്ഷ   മുന്നണി  മനപയാസം  ഉണ്ണ ണ്ട  എന്ന്  കെ .പി.സി.സി .പ്രസിഡന്റ്‌  വി  എം  സുധീരന്‍ . 1990 ല്‍  നടന്ന  ജില്ലാ  കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍  മുഴുവന്‍  സീറ്റിലും  വിജയിച്ച  ഇടതുപക്ഷം , കാലാവധി  പൂര്‍ത്തി യാക്കാന്‍  നില്‍ക്കാതെ   നിയമ സഭ  തിരഞ്ഞെടുപ്പ്  നടത്തിയപ്പോള്‍   കെ . കരുണാകരന്റെ  നേത്രുത്വ ത്തില്‍  ഐ ക്യ  ജനാധിപത്യ  മുന്നണി  അധികാരത്തില്‍  വന്നത്  ഇടത്  നേതാക്കള്‍   ഓര്‍ക്കുന്നത്  കൊള്ളാം  എന്ന് അദ്ദേഹം  കൂട്ടിച്ചേര്‍ത്തു . വി .എം . സുധീരന്‍  നയിക്കുന്ന   ജന രക്ഷ  യാത്രക്ക്  ചാവക്കാട് നല്‍കിയ  സ്വീകരണത്തില്‍  സംസാരിക്കുകയായിരുന്നു  സുധീരന്‍ . സംസ്ഥാനത്ത്   ബാര്‍  അടച്ച്  പൂട്ടിയപ്പോള്‍    വിഷമം  ഉണ്ടായത്  ബാര്‍  ഉടമകള്‍ക്കും , സിപിഎമ്മിനും   മാത്രമാണ് . കെ കരുണാകരന്റെ   കാലത്ത്  ആരംഭിച്ചതാണ്    മദ്യ  ഉപയോഗം   കുറയ്ക്കുക  എന്ന നയം    .ഇതിന്‍റെ   തുടര്‍ച്ച യായാണ് എ കെ . ആന്റണി  ചാരായം   നിരോധിച്ചത് .   ഇപ്പോള്‍  ഉമ്മന്‍  ചാണ്ടി  സര്‍ക്കാര്‍ ഒരു  പടി കൂടി  കടന്ന്  ബാറുകളും   അടച്ചു  പൂട്ടി .

v.m. chavakkad audince

അക്രമ രാഷ്ട്രീയവും  ഗുണ്ടായിസവും  കോണ്‍ഗ്രസിന്‍റെ  പാരമ്പര്യ മല്ലെന്നും  അത്തരക്കാര്‍ക്ക്  പാര്‍ട്ടിയില്‍  ഒരു  കാലത്തും  സ്ഥാനം  ഉണ്ടാകുകയില്ലെന്നും  പ്രസിഡന്റ്‌  ഒരിക്കല്‍  കൂടി ആവര്‍ത്തിച്ചു  , മുന്‍  ബ്ലോക്ക്‌  പ്രസിഡന്റ്‌  ഗോവ പ്രതാപനെ  തിരിച്ചെ ടുക്കണ മെന്ന് ചില  കോണുകളില്‍  നിന്ന്  ആവശ്യം  ഉയര്‍ന്നിരുന്നതിന് മറുപടി  കൂടിയായിരുന്നു  ഇത് . കെ പി സി സി  സെക്രട്ടറി  വി  ബാലറാം  അധ്യക്ഷത  വഹിച്ചു . കെ എസ് യു  സംസ്ഥാന  പ്രസിഡന്റ്‌  വി എസ്  ജോയ് , കെ പി സി സി  വക്താവ്  രാജ് മോഹന്‍  ഉണ്ണിത്താന്‍ , സുരേഷ്  കൊടിക്കുന്ന്‍  എം പി ,കെ പി സി സി  ട്രഷറര്‍  ജോണ്‍സണ്‍  എബ്രഹാം ,സെക്രട്ടറിമാരായ  പദ്മജ  വേണുഗോപാല്‍ , നെയ്യാറ്റിന്‍കര  സനല്‍ , ഡി സി സി  പ്രസിഡന്റ്‌ ഒ  അബ്ദുറഹിമാന്‍ കുട്ടി , ബ്ലോക്ക്  പ്രസിഡന്റ്‌  മാരായ ആര്‍ .രവികുമാര്‍ , ഫസലുല്‍  അലി  എന്നിവര്‍ സംസാരിച്ചു ,  അഖിലേന്ത്യാ  ബാര്‍  കൌണ്‍സില്‍  അംഗം  ടി എസ് .അജിത്‌ , മുന്‍ എം പി  കെ പി ധനപാലന്‍ ,യു ഡി എഫ്  ചെയര്‍മാന്‍ , ജൊസഫ്  ചാലിശ്ശേരി ,  സി എച്ച്  റഷീദ് , ഡി സി സി  ഭാരവാഹികളായ  പി യതീന്ദ്ര ദാസ്‌ , കെ ഡി  വീരമണി , കെ. അബൂബകര്‍ , എം വി ഹൈദര്‍ അലി ,എ എം അലാവുദ്ധീന്‍ ,ടി .വി  ചന്ദ്രമോഹന്‍ , പി കെ  അബൂബക്കര്‍ ഹാജി  തുടങ്ങിയവര്‍  സംബന്ധിച്ചു .