ഗുരുവായൂര്‍ ഇടത്തിരകത്ത്‌ കാവ് താലപ്പൊലി നാളെ : ക്ഷേത്ര നട നേരത്തെ അടക്കും


ഗുരുവായൂര്‍ : ഗുരുവായുര്‍     ക്ഷേത്ര ത്തിലെ  ഇടത്ത് അരികത്ത് കാവ്‌  ഭഗവതിക്ക്   നാട്ടുകാരുടെ  വകയായ  പിള്ളേര്     താലപ്പൊലി  നാളെ  ആഘോഷിക്കും .   പെരുവനം  കുട്ടന്‍ മാരാരുടെ  നേതൃത്വത്തില്‍  മേള  അകമ്പടിയില്‍  ഉച്ചക്ക്  ഭഗവതി  പുറത്തേക്ക് എഴുന്നുള്ളും . തുടര്‍ന്ന്‍  ഭക്തര്‍  അയിരം  പറ  വെച്ച്  ഭഗവതിയെ സ്വീകരിക്കും . നെല്ല് , അവില്‍ , ശര്‍ക്കര , ഉണങ്ങല്ലരി , മലര്‍ , പുഷ്പങ്ങള്‍ , മഞ്ഞള്‍ പൊടി , കുങ്കുമം , നാണയങ്ങള്‍ ,  തുടങ്ങിയ  നിറപറ കള്‍  ആണ്  ഭഗവതിക്ക് സമര്‍പ്പിക്കുക ,

രാവിലെ  9 ന്  നാദസ്വര കച്ചേരി , ഉച്ചക്ക്  12 നും , രാത്രി  10 നും  പഞ്ചവാദ്യം ,4.20ന്  നിറമാല , 6 ന് ദീപാലങ്കാരം , 6 .30 ന്  നാദസ്വരം  കേളി, തായമ്പക , പുലര്‍ച്ചെ  2 ന്  കളമെഴുത്തു  പാട്ട്  എന്നിവ  ഉണ്ടാകും . മേല്‍പത്തൂര്‍  ആഡിറ്റൊറിയത്തില്‍  രാവിലെ  7  ന്  സോപാന  സംഗീത  കുലപതി  ജനാര്‍ദ്ദനന്‍  നെടുങ്ങാടിയുടെ  അഷ്ടപദി , 8 .30ന്  ഭക്തി  പ്രഭാഷണം , 10 .30ന്  തിരുവാതിര  കളി , ൈവ കീ ട്ട്  7.30  ന്  ചെങ്കോട്ട  ഹരി ഹര സുബ്രമണ്യ അയ്യരുടെ  നേതൃത്വത്തില്‍  സമ്പ്രദായ  ഭജനയും ഉണ്ടാകും .

ൈവകീ ട്ട്  6 .30 ന്  വര്‍ണ ശബള മായ  കരിമരുന്ന്  പ്രയോഗവും  ഉണ്ടായിരിക്കും   താല പൊലി  പ്രമാണിച്ച്   ഗുരുവായൂര്‍  ക്ഷേത്ര  നട  നേരത്തെ   അടക്കുന്നതിനാല്‍    രാവിലെ  11 .30 മുതല്‍ 4 .30  വരെ  ക്ഷേത്ര  ദര്‍ശനം , തുലാഭാരം. ചോറൂണ്‍ , തുടങ്ങിയ  വഴിപാടുകള്‍  ഉണ്ടായിരിക്കില്ലെന്ന്  ക്ഷേത്രം  അഡ്മി നി സ്ട്രാ റ്റര്‍  അറിയിച്ചു .