ഗുരുവായൂരിലെ വീഥികളില്‍ നിന്നും ശരണ മന്ത്രങ്ങള്‍ പിന്‍വാങ്ങി , സീസണില്‍ നടന്നത് ശത കോടികളുടെ വ്യാപാരം


sivaji narayan.                                                                                                                                                                                                                          .

ഗുരുവായൂര്‍ : ഒരു  ശബരിമല  സീസണ്‍  കൂടി  വിട  പറയുന്നു .  ശരണം  വിളികളോടെ  മുഖരിതമായിരുന്ന  ഗുരുവായൂരില്‍  ഇനി  നിശബ്ദ  ഭക്തരുടെ  കാലം . ശബരി മല  യാത്രികരുടെ  പ്രമുഖ  ഇടത്താവള മായ  ഗുരുപവന പുരി യില്‍  കോടികളുടെ  വ്യാപാരമാണ്  ദിവസേന  നടന്നിരുന്നത് .  ആദായ  നികുതി  വകുപ്പ്  പോലും  ഞെട്ടും  ഗുരുവായൂരിലെ  കച്ചവട  വ്യാപ്തി  അറിഞ്ഞാല്‍ . ഉറക്കമില്ലാത്ത  രാവുകളാണ്  ഗുരുപവന പുരിയുടെ  ശബരിമല  കാലം . രാത്രി  ഉറക്കം  കളയാന്‍  താല്‍പര്യ മില്ലാത്തവര്‍  കടകള്‍  ലക്ഷകണക്കിനു  രൂപക്ക്  മേല്‍  വാടകയ്ക്ക്  നല്‍കി  കഷ്ട പ്പെടാതെ  പണം  ഉണ്ടാക്കി . അല്ലാത്തവര്‍  പകല്‍  ഉറങ്ങി  രാത്രി  സ്വമിമാരോട്  മല്ലടിച്ച്  കച്ചവടം  ചെയ്തു  ലാഭം   ഉണ്ടാക്കി .  അന്യ  സംസ്ഥാന   ശബരിമല  ഭക്തരുടെ  വരവ്  കാസര്‍കോട്  മുതല്‍  തിരുവനന്തപുരം  വരെയുള്ള  ജില്ലകളില്‍  വ്യാപാര  മേഖലയില്‍  ഉണര്‍വ്  ഉണ്ടാക്കി യെങ്കിലും  പ്രമുഖ  ഇടത്താവള  മായ  ഗുരുവായൂരിനാണ് കൂടുതല്‍  ഗുണം  ലഭിച്ചത് . തമിഴ്നാട്ടിലെ  മഴ  കാരണം  മണ്ഡല കാലത്തിന്റെ  തുടക്കത്തില്‍  വ്യാപാര  കുറവ്  വന്നെങ്കിലും  ദിവസങ്ങള്‍ ക്കകം  കച്ചവടത്തില്‍  ഉണര്‍വ്  വീണ്ടെടുത്തു .

എല്ലാ  വര്‍ഷത്തെയും  പോലെ  ഈ  വര്‍ഷവും ഭക്ത   ജന ബാഹുല്യം കൊണ്ടും , വാഹന  ബാഹുല്യം  കൊണ്ടും ഗുരുപവന പുരി  ശരിക്കും   വീര്‍പ്പ്  മുട്ടി . മതിയായ  പാര്‍ക്കിംഗ്  സ്ഥലങ്ങള്‍  ഇല്ലാത്ത തിനാല്‍   വാഹനങ്ങള്‍  റോഡ്‌ അരികിലാണ്   നിറു ത്തിയിട്ടിരുന്നത് ഇത്  ഗുരുവായൂര്‍   നിവാസികളുടെ സഞ്ചാരത്തെ  ശരിക്കും  ബാധിച്ചു . കിഴക്കെ നട മഞ്ചുളാല്‍  വരെയുള്ള  റോഡ്‌   വഴി  വാണിഭ ക്കാര്‍  കയ്യേറി യതോടെ   അത്  വഴിയുള്ള  കാല്‍നട  യാത്ര  പോലും  ബുദ്ധി മുട്ടേ റി യാതാക്കി .  തിരക്ക്   നിയന്ത്രിക്കാന്‍   നിയമിച്ച   പോലീസും  ,നാട്ടുകാരുടെ സ്പെഷല്‍  പോലീസും  നോക്ക്  കുത്തികളായി  മാറി പലപ്പോഴും  .

തമിഴ്നാട്ടില്‍  നിന്നും  കുടുംബ  സമേതം  വന്ന  വള ,മാല  കച്ചവടക്കാര്‍ , ഉത്തര്‍പ്രദേശില്‍ നിന്നും  വന്ന  ചെണ്ട  വില്പനക്കാര്‍ , രാജസ്ഥാനില്‍ നിന്നും  വന്ന  കളിക്കോപ്പ്  വില്പനക്കാര്‍  അടക്കം  ആയിരത്തോളം   വഴിയോര  കച്ചവടക്കാര്‍  ആണ്  ഗുരുവായൂരിലെ  വീഥി  കയ്യടക്കിയത് . ഒരു  വര്‍ഷത്തെ  കച്ചവട ലാഭ മാണ്  ഒരു  ശബരിമല  സീസണില്‍  ഇവിടെ നിന്നും  അവര്‍ക്ക്  ലഭിക്കുന്നത് . എന്നാല്‍  ഏറ്റവും  കൂടുതല്‍  കച്ചവടം  നടന്നത്   അലുവ കടയില്‍  ആയിരുന്നു ടണ്ണ്‍  കണക്കിന്  അലുവയാണ്  പ്രതിദിനം  ഓരോ  കടയിലും  വില്പന  നടന്നിരുന്നത് .5 വര്‍ഷക്കാലം  കൊണ്ട് കേരള ത്തില്‍  ഉപയോഗിക്കുന്ന അളവിലുള്ള  അലുവയാണ്  ഒരു  ശബരിമല  കാലത്ത്   ഗുരുവായൂരില്‍  മാത്രം   വില്‍ക്കപ്പെടുന്നത് .തമിഴ്നാട്‌ , സീമാന്ധ്ര  , തെലുങ്കാന , കര്‍ണാടക  എന്നിവിടങ്ങളില്‍  നിന്നുള്ള  അയ്യപ്പന്മാരാണ്  അലുവ യുടെ  ആവശ്യക്കാര്‍ .

പണ്ട്  ഏറ്റവും  കൂടുതല്‍  വില്പന  നടന്നിരുന്ന  കായ വറവിന്‍റെ  വില്‍പന കുത്തക  ഗുരുവായൂരിന്  നാഷ്ട്പ്പെട്ടു. അതുപോലെ തന്നെ  വിളക്ക്  കച്ചവടത്തിന്‍റെ  കുത്തകയും  പോയി . ഇപ്പോഴും  നഷ്ട്ട പ്പെടാതെ  നില്‍ക്കുന്നത് , വെളിച്ചണ്ണ, കുട  വ്യാപാരമാണ് . പ്രമുഖ  വെളിച്ചെണ്ണ  ബ്രാണ്ടുക ളായ  കെ പി എല്‍ , കെ .എല്‍.എഫ്  എന്നിവക്ക് പുറമേ നിരവധി  ലോക്കല്‍  ബ്രാണ്ടുകളും  വില്‍പനക്ക്‌  എത്തിയിരുന്നു . സ്വാമിമാര്‍  ആവശ്യ പ്പെട്ടിരുന്നതും  ബ്രാന്‍ഡ്‌ വെളി ച്ചണ്ണയായരിന്നു . നിരവധി  ലോഡ്   വെളിച്ചെണ്ണ യാണ്  വിറ്റുപോയത് .  ഒരു  വര്‍ഷ  ക്കാലത്ത്  കേരള ത്തില്‍  മൊത്തം  ചിലവാകുന്ന  കുടയുടെ  എണ്ണത്തില്‍  കൂടുതല്‍  ഒരു  ശബരിമല കാലത്ത്  ഗുരുവായൂരില്‍  മാത്രം  വില്‍പന  നടക്കുന്നുണ്ട് .

ഇവര്‍ക്ക്  പുറമേ  മലബാറില്‍  നിന്നുള്ള  തീര്‍ഥാടകരുടെ  വ്യാപാരവും  ഗുരുവായൂരിനു  ലഭിച്ചു . പൊരി , നുറുക്ക് , ഉഴന്നട  എന്നിവയാണ്   മലബാറിലെ   സ്വാമിമാര്‍ക്ക്   ആവശ്യം . തുണി കട കളിലും  കച്ചവടം   പൊടിപൊടിച്ചു . കേരള  സാരികളും , കുട്ടികള്‍ക്കുള്ള  സെറ്റ്  പാവാടയും  ആണ്  തുിണികടായിലെ  താരങ്ങള്‍ . ഗുരുവായൂരിലെ  ഹോട്ടലുകള്‍ക്ക്  പുറമേ  നൂറുകണക്കിനുള്ള  തട്ട് കടക്കാര്‍ക്കും  ശബരിമല കാലം  ചാകര യായിരുന്നു . എത്ര  കച്ചവടം ലഭിച്ചാലും  കഴിഞ്ഞ  വര്‍ഷ  മായിരുന്നു  കൂടുതല്‍  മെച്ചം  എന്നാണ്  ഗുരുവായൂരിലെ   കച്ചവടക്കാരുടെ  സ്ഥിരം  പല്ലവി .   കടകള്‍  സീസണു   വേണ്ടി  രൂപ  മാറ്റം  വരുത്തി  വെളിച്ചെണ്ണ , വിളക്ക് , കുട , ടോയ്സ് , അലുവ  എ ന്നിവയുടെ   വ്യാപരത്തിലേക്ക്പലരും  താല്‍ക്കാലിക മായി  മാറിയിരുന്നു . ഇനി  ലാഭ  നഷ്ടങ്ങള്‍  കണക്ക്  കൂട്ടി  അടുത്ത  ശബരിമല  കാലത്തിനു  വേണ്ടി  കാത്തിരിക്കും .