ചാവക്കാട് റൂറല്‍ ബാങ്കിന്‍റെ വ്യാപാര സമുച്ചയ നിര്‍മാണോ ദ്ഘാദനം മന്ത്രി നിര്‍വഹിച്ചു


ഗുരുവായൂര്‍ :  ചാവക്കാട്  ഫര്‍ക്ക  റൂറല്‍  ബാങ്ക്  നിര്‍മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാദനം   സഹകരണ  വകുപ്പ്  മന്ത്രി  സി എന്‍ .ബാലകൃഷ്ണന്‍  നിര്‍വഹിച്ചു . ബാങ്ക്  പ്രസിഡന്റ്‌  കെ കെ  സെയ്ത് മുഹമ്മദ്‌  അധ്യക്ഷത  വഹിച്ചു . ഗുരുവായൂര്‍  നഗര  സഭ  ചെയര്‍മാന്‍  പ്രൊഫ : പ കെ ശാന്ത കുമാരി,  സഹകരണ  വകുപ്പ്  ജോയിന്റ്  രാജിസ്ടാര്‍  പി. വി .ശശി കുമാര്‍ ,  വാര്‍ഡ്‌  കൌണ്‍സിലര്‍  സുരേഷ്  വാരിയര്‍ ,ബാങ്ക്  സെക്രട്ടറി  വി ജി . വിന്നി  തുടങ്ങിയവര്‍  സംസാരിച്ചു . താഴത്തെ  നിലയില്‍  കടമുറിയും  ഒന്നാം  നിലയില്‍  ഓഫിസുകളും , മൂന്നും  നാലും  നിലകളില്‍  ഫ്ലാറ്റു കളുമാണ്  സമുച്ചയത്തില്‍ ഉണ്ടാകുക  . ഒരേക്കര്‍  സ്ഥലത്താണ്  ബാങ്കിന്‍റെ    ഹെഡ്  ഓഫിസ്   പ്രവര്‍ത്തിക്കുന്ന   ഒരേക്കര്‍  സ്ഥലത്താണ് പുതിയ  സമുച്ചയം  നിര്‍മിക്കുന്നത് .